Get flat ₹500 off on App  

Use code: APP500 

Download App
Nurtured by nature, delivered with care.
Beauty Hive

About Us

കേരളത്തിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ആയി കേരള സർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണ് പുളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കൊട്ടപ്പുറത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കർഷകസേവന കേന്ദ്രം അഥവാ ഫാർമ സർവീസ് സെൻറർ 
                                  ഗ്രാമപഞ്ചായത്തുകളിലെ കാർഷിക പ്രവർത്തനങ്ങൾ ബ്ലോക്ക് തരത്തിൽ ഏകോപിപ്പിക്കുക കർഷകർക്ക് ഗുണമേന്മയുള്ള വിത്ത് വളം കീടനാശിനി എന്നിവ ലഭ്യമാക്കുക ആധുനിക രീതിയിൽ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് പരിശീലനം നൽകുക തുടങ്ങിയ ഒട്ടനവധി ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത് 
                     2014 ഓഗസ്റ്റ് 18 _ാം തീയതി പ്രവർത്തനമാരംഭിച്ച കർഷക സേവന കേന്ദ്രത്തിൽ പുതിയ ഇനത്തിലുള്ള പഴവർഗ്ഗ ചെടികൾ അലങ്കാര ചെടികൾ, കാർഷികവിളകൾ, വിത്തുകൾ, ഗ്രോ ബാഗുകൾ ,ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ കർഷകർക്ക് ലഭ്യമാക്കി വരുന്നു

OUR VISION

To sow seeds of sustainability and harvest a healthier, greener tomorrow — together with our farming community.

LeafLeaf for mobile

OUR MISSION

To connect people to the roots of responsible living — by providing reliable, earth-friendly agri-solutions for every home and farm.

LeafLeaf for mobile
A Message from
Our Chairman
Growing Together
From Kondotty to the nation — delivering premium plants and agri-products with care, commitment, and Kerala’s green touch.

പുളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കൊണ്ടോട്ടി ബ്ലോക്ക് പരിധിയിൽ 2 ഏക്കറിലധികം വിസ്തീർണത്തിൽ 2014ൽ ആരംഭിച്ച ഈ കർഷക സേവന കേന്ദ്രം ഇക്കാലയളവിൽ കേരളത്തിലെ കാർഷിക മേഖലക്ക് മികച്ച സംഭാവനകൾ നൽകുവാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.കേരള സർക്കാരിൻ്റെ അംഗീകാരത്തോടെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലേക്കും പ്രത്യേക ഇനത്തിൽപ്പെട്ട പഴവർഗ്ഗ തൈകൾ, വിവിധ ഇനത്തിൽപ്പെട്ട പുതിയ ധാരാളം കാർഷിക തൈകൾ, കാർഷിക വളങ്ങൾ, കാർഷിക അലങ്കാര വസ്തുക്കൾ എന്നിവ നാളിതുവരെ ഭംഗിയായി വിതരണം ചെയ്തുപോന്നു.ആയതിനാൽ രാജ്യമൊട്ടാകെ ഓൺലൈനായി ഞങ്ങളുടെ  ഉൽപന്നങ്ങൾ കർഷകർക്ക്  ലഭ്യമാകുന്നതിന് ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവുന്നതാണ്